2011 ജനുവരി 11, ചൊവ്വാഴ്ച

ട്രാഫിക്

ട്രാഫിക് പേരു സൂചിപ്പിക്കും പോലെ റോഡുമായി ബന്ധപ്പെടുത്തിയ ഒരു സിനിമയോ ഒരു റോഡ് മൂവി ജീവിത സ്പര്‍ശിയായ ഒരു കഥാതന്തു.ആര്‍ക്കും സംഭവിക്കാവുന്ന ഒരു പിടി ജീവിതാനുഭവങ്ങള്‍ സജ്ഞുവും, ബോബിയും തിരക്കഥയാക്കിയപ്പോള്‍ പിറവിയെടുത്തത് ഒരു നല്ല സിനിമയാണ്.ആതിലൂടെ രാജേഷ്പിള്ളയെന്ന ഒരു നല്ല സംവിധായകനും(ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആദ്യ സിനിമ കണ്ടിട്ടില്ല എങ്കിലും)
സെപ്തംബര്‍ 16 എന്ന ദിനം നാല് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ഒരു ട്രാഫിക്ഏരിയയില്‍ നിന്ന് സിഗ്നല്‍ കിട്ടാന്‍ കാത്തിരിക്കുന്ന ഇവര്‍ക്ക് കിട്ടിയ സിഗ്നല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാകുന്നു.
ജേര്‍ണലിസ്റ്റ് ട്രെയ്നി റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) സുഹൃത്ത് രാജീവ്(ആസിഫ് അലി) സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കര്‍ (റഹ്മാന്‍) ഡോ ആബ്ബേല്‍(കുഞ്ചാക്കോബോബന്‍) ഒപ്പം ട്രഫിക് കോണ്‍സ്റ്റബിള്‍ സുദേവന്‍(ശ്രീനിവാസന്‍) വിത്യസ്ത കഥാപാത്രങ്ങള്‍ ഒരു വന്‍ താര നിര മലയാള സിനിമയുടെ ഒരു പുതിയ ദിശാബോധമാണ് ട്രഫിക്.അമാനുശികതയും തറതമാശകളുമൊന്നുമില്ലാതെ റിയലിസ്റ്റിക് ആയ ചില അനുഭവങ്ങള്‍ സെല്ലുലോഡില്‍ പകര്‍ത്തി പ്രേക്ഷകനു മുന്നില്‍ എത്തിയപ്പോള്‍ നാമത് ഇരു കൈകളും നീട്ടി സ്വികരിക്കേണ്ടേ.
അഭിനേതാക്കളുടെ മികച്ച പ്രകടനം, മികച്ച ആഖ്യാനരീതി, നഷ്ടമായൊരു ജീവനില്‍ നിന്നും മറ്റൊരു ജീവന്‍റ രക്ഷക്കായ് നടത്തുന്ന സങ്കീര്‍ണമായൊരുയാത്ര പ്രേക്ഷകന്‍റെ ഹൃദയത്തില്‍ കൂടിയാണത് കടന്നുപോകുന്നത്.നഗര ജീവിതത്തിന്‍റ തിരക്കും ബഹളവും അഭിനിവേശവും പ്രകാശനം ചെയ്യാന്‍ ശ്രമ്ക്കുന്നുണ്ട്.
ട്രാഫിക് സായ്കുമാര്‍,ലെന,അനൂപ് മേനോന്‍,കാതല്‍ന്ധ്യ, രമ്യനബീശന്‍,റോമ,എന്നിവരുടെ അഭിനയം എടുത്തുപറയേണ്ടതാണ്ഓരോ ചെറിയ കഥാപാത്രവും കഥയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.ഒപ്പം പ്രക്ഷക മനസിലും.
നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്.
നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു നാളത്തെ ചരിത്രമാണ്.
ഈ രണ്ടുവാചകങ്ങള്‍ വലിയകയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.അവരുടെ ആത്മപ്രകാശനമാണ് സ‍ഞ്ചു,ബോബി, രാജേഷ്പിള്ള,അഭിനന്ദനങ്ങള്‍............
സുഹൃത്തുക്കളെ കാണുക................................
..................രജീഷ് നടുവത്ത്

2 അഭിപ്രായങ്ങൾ: